Connect with us

Hi, what are you looking for?

Exclusive

ഡയലെർ ട്യൂൺ കേട്ടാൽ കോവിഡ് മാറുമോ? ആഞ്ഞടിച്ച്‌ ഡൽഹി ഹൈക്കോടതി

എല്ലാവരും നിർബന്ധനമായും വാക്‌സിൻ സ്വീകരിക്കണമെന്നാഹ്വാനം ചെയ്യുന്ന ഡയലെർ ടോണിനെതിരെ ഡൽഹി ഹൈക്കോടതി. ആവശ്യത്തിന് വാക്‌സിൻ ഇപ്പോഴും ലഭ്യമല്ല, ആർക്കൊക്കെ എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല. എന്നിട്ടും ഫോൺ ചെയ്യുമ്പോൾ ആളുകളെ അലോസരപ്പെടുത്തുന്ന ഈ ഡയലെർ ടോൺ വെറിപിടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വിമർശിച്ചു.

ജനങ്ങൾക്ക് വാക്‌സിൻ നല്കാന് കഴിയുന്നില്ല, എന്നിട്ടും വാക്‌സിൻ സ്വീകരിക്കൂ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. അവർ എവിടെ നിന്നാണ് ഇല്ലാത്ത വാക്‌സിൻ സ്വീകരിക്കേണ്ടത് എന്ന് കൂടി വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. ലഭ്യമല്ലാത്തൊരു സാധനം ആർക്കാണ് സ്വീകരിക്കാൻ കഴിയുന്നത് എന്നും കോടതി ചോദിച്ചു.

ഈ സാഹചര്യത്തിൽ ഇത്തരമൊരു ഡയലെർ ടോണിന്റെ പ്രസക്തി എന്താണ്? ജനങ്ങളെ മണ്ടന്മാരാക്കുന്ന ഈ പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ? ഇത്തരത്തിലുള്ള പ്രഹസനങ്ങൾ അവസാനിപ്പിച്ചു പകരം പണം വാങ്ങിയായാലും വാക്‌സിൻ വിതരണം നടത്തണം. കേന്ദ്ര സർക്കാർ താഴെത്തട്ടിലും പ്രവർത്തനങ്ങൾ സുഗമമാക്കണം.

ഒരു കടമയെന്നോണം തയ്യാറാക്കിയ ഇത്തരമൊരു ട്യൂൺ തന്നെ കേൾപ്പിക്കാതെ ഉപകാരപ്രദമായ വ്യത്യസ്ത ട്യൂണുകൾ കേൾപ്പിക്കുന്നത് ജനങ്ങൾക്ക് ഒരുപക്ഷെ ഉപകാരപ്പെടുമെന്നും കോടതി വിലയിരുത്തി.
ഇതിനുപുറമെ ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും എങ്ങനെ ഉപയോഗിക്കണമെന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യണം

കോവിഡ് ബോധവത്കരണ പരിപാടികൾക്കായി കേന്ദ്ര – ഡൽഹി സർക്കാരുകൾ സ്വീകരിച്ച നടപടികൾ മെയ് 18 ന് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖ പാല്ലി എന്നിവരുടേതാണ് കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ വിധി

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...