Connect with us

Hi, what are you looking for?

Kerala

തെരഞ്ഞെടുപ്പിന് മുൻപേ മദ്യനയം തീരുമാനിച്ചു, ബാർ ഉടമകൾക്ക് CPM ക്വോട്ട നിശ്ചയിച്ചു വാങ്ങി, ചെറിയാൻ ഫിലി പ്പിന്റെ വെളിപ്പെടുത്തൽ

കോട്ടയം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നതായി കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായിരുന്ന ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്തായിരുന്നു ക്വോട്ട നിശ്ചയിച്ചു പിരിവ് നടന്നത്. മദ്യനയത്തിന്റെ കരട് അടക്കം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അനിമോന്റെ ശബ്ദസന്ദേശം പുറത്തായതോടെ സിപിഎം പദ്ധതി പൊളിഞ്ഞു – ചെറിയാൻ ഫിലിപ്പ് ഒരു ഓൺലൈനോട് പറഞ്ഞു.

നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിക്കുകയായിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്ക് ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്ക് പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചിരുന്നു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പു നൽകിയായിരുന്നു ഈ പിരിവ് നടന്നത് – ചെറിയാൻ ഫിലിപ്പ് പറയുന്നു.

നയം രൂപപ്പെടുത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പിനു മുന്നേ നടന്നു. കരടൊക്കെ അപ്പോഴേ തയാറായി. സിപിഎം നേതൃത്വം എല്ലാ തീരുമാനിച്ചശേഷം അതിനെ ടൂറിസത്തിന്റെ കെയർഓഫി ലാക്കുകയായിരുന്നു. അതിനുള്ള പ്രഹസന്നങ്ങളാണ് ഇപ്പോൾ നടത്തിയിരിക്കുന്നതൊക്കെ. അല്ലാതെ നേരിട്ടൊരു തീരുമാനമെടുത്താൽ പ്രശ്നമാകുമല്ലോ? ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ മദ്യനയം പ്രഖ്യാപിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഇടുക്കിയിലെ അനിമോന്റെ ശബ്ദരേഖ വന്നതോടെയാണ് ഈ രഹസ്യനീക്കം പൊളിഞ്ഞു പോവുകയായിരുന്നു. അല്ലെങ്കിൽ ഇത്രയും വിവാദമാകില്ല. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ് പണപ്പിരിവിനു സിപിഎം കൂടുതൽ പ്രധാന്യം കൊടുത്ത്തുടങ്ങിയത്. പലരും ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. ബാർ ഉടമകളായ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മൈൻഡുള്ള ബാർ ഉടമകളും സംസാരിച്ചിരുന്നു. അവരുടെയൊക്കെ പേരുകൾ പറയുന്നത് ശരിയല്ല. അവർക്ക് ക്ഷീണമാകും. അഴിമതിയെന്നു പറയാൻ പറ്റില്ല. അഴിമതിക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ശബ്ദരേഖ പുറത്തുവന്നതോടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. ശബ്ദരേഖ പുറത്തുവന്നില്ലായിരുന്നെങ്കിൽ മദ്യനയം നേരത്തെ തീരുമാനിച്ചത് അനുസരിച്ച് നടപ്പാക്കുമായിരുന്നു. ഡ്രൈ ഡേ പിൻവലിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ നേരത്തെ തയാറാക്കി വച്ച സാധനങ്ങളാണ്. ടൂറിസത്തിന്റെ പേരിലാക്കുക എന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ – ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...