Kerala

‘ഡ്രൈ ​ഡേ’ ഒ​ഴി​വാ​ക്കാ​ന്‍ സെ​ക്ര​ട്ട​റി ത​ല ക​മ്മ​റ്റി വഴി സർക്കാർ നീക്കം

തി​രു​വ​ന​ന്ത​പു​രം . സം​സ്ഥാ​ന​ത്ത് എ​ല്ലാ മാ​സ​വും ഒ​ന്നി​ന് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ടു​ന്ന “ഡ്രൈ ​ഡേ’ ഒ​ഴി​വാ​ക്കാ​ന്‍ സർക്കാർ നീക്കം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ബാർ കോഴ ആരോപണവുമായി ബന്ധപെട്ടു അസോസിയേഷൻ നേതാവ് അനിമോന്റെ സന്ദേശം വിവാദമായിരിക്കെ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്ന മദ്യ നയം പടിപടിയായി നടപ്പിലാക്കാൻ സെ​ക്ര​ട്ട​റി ത​ല ക​മ്മ​റ്റി​യു​ടെ ശി​പാ​ര്‍​ശ വാങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ.

പു​തി​യ മ​ദ്യ​ന​യം വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ചീ​ഫ് സെ​ക്ര​ട്ട​റി വി.​വേ​ണൂ തി​ങ്ക​ളാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ചില പ്രധാന കാര്യങ്ങൾ നിർദേശിച്ചിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി ബെ​വ്‌​കോ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ 15,000 കോ​ടി​യു​ടെ വ​രു​മാ​ന വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി ത​ല ക​മ്മ​റ്റി​യു​ടെ വി​ല​യി​രു​ത്ത​ല്‍. കേ​ര​ള​ത്തി​ല്‍ ന​ട​ക്കേ​ണ്ട പ​ല എ​ക്‌​സി​ബി​ഷ​നു​ക​ളും അ​ന്താ​രാ​ഷ്ട്ര പ​രി​പാ​ടി​ക​ളും ഡ്രൈ ​ഡേ നി​മി​ത്തം ന​ഷ്ട​മാ​കു​ന്നു. ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന് സാ​മ്പ​ത്തി​ക വ​ര്‍​ധ​ന​വു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് കു​റ​ഞ്ഞ നികുതി എ​ന്ന അ​ഭി​പ്രാ​യം യോ​ഗ​ത്തിലുണ്ടായി. വി​ല കു​റ​ഞ്ഞ- വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​ല്‍​പ​ന, മ​ദ്യ ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ച്ച് ക​യ​റ്റു​മ​തി​യി​ലേ​ക്ക് കൂ​ടു​ത​ലാ​യി ക​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച​ ചെയ്യുകയുണ്ടായി. യോ​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​നും എ​ക്‌​​സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നും കൈ​മാ​രുമെന്നും, റി​പ്പോ​ര്‍​ട്ട് വ്യാഴാഴ്ച ചേ​രു​ന്ന മ​ന്ത്രി​ത​ല യോ​ഗം ച​ര്‍​ച്ച​ചെ​ചെയ്യുമെന്നുമാണ് വിവരം.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

6 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

6 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

6 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

6 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

6 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

6 days ago