Kerala

പിണറായിയുടെയും വീണയുടെയും റിയാസിന്റെയും കാതിൽ ആന തോട്ടിയിട്ട് CPM നിയന്ത്രിക്കും

പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടി ഉണ്ടായിരിക്കെ തിരുത്തൽ വേണമെന്ന നിലപാടിൽ ഉറച്ച് സി.പി.എം. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരിക്കുന്ന സാഹചര്യത്തിലാണിത്. 140 നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മണ്ഡലാടിസ്ഥാനത്തിൽ പാർട്ടി പരിശോധിക്കുകയാണ്.

ഇടതുകോട്ടകളിൽ പോലും നേരിട്ട വൻ തോൽവിക്ക് മുഖ്യ കാരണം ഭരണ വീഴ്ചയാണെന്ന് തന്നെയാണ് പാർട്ടിയുടെ പൊതുവെയുള്ള വിലയിരുത്തൽ. ഇത് പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും സി പി എം പരിഗണിക്കും. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. മൂന്നുദിവസത്തെ സംസ്ഥാനസമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ഇതിനായി ചേരുന്നുണ്ട്. അപ്പോൾ തിരുത്തൽ നടപടിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമരൂപം നൽകുന്നുണ്ട്.

കനത്ത തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന വാദം ഉന്നത സി.പി.എം നേതാക്കൾ തന്നെ ഉയർത്തുന്ന പശ്ചാത്തലത്തിൽ അഞ്ച് ദിവസത്തെ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾക്ക് എ.കെ.ജി സെന്ററിൽ തുടക്കം കുറിച്ചിരിക്കുകയാണ്. തോൽവി സംബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച വാർഡ് തലം മുതലുള്ള കണക്കുകളാണ് വിലയിരുത്തി നടപടികളിലേക്ക് ഇനി നീങ്ങും.

മുഖ്യമന്ത്രി പിണറായി വിജയൻറെ കുടുംബം പാർട്ടിക്കുള്ളിൽ നടത്തുന്ന അവിഹിത ഇടപെടലുകൾ ആണ് പാർട്ടി നേതാക്കൾക്കിടയിൽ പ്രധാനമായും ചർച്ചയാവുന്നത്. പിണറായി മാറണമെന്ന് സി പി ഐ ആവശ്യപ്പെട്ടുന്നതും ചർച്ചയായി. ഇനിയുംപിണറായിയുടെ ഏക പക്ഷീയമായവും ജന വിരുദ്ധവുമായ നടപടികൾ വെച്ച് പൊറുപ്പിക്കാനാവില്ലെന്ന നിലപാടിൽ തന്നെയാണ് മിക്ക നേതാക്കളും. നിലവിലുള്ള അവസ്ഥ തുടർന്നാൽ ബംഗാളിന്റെ അവസ്ഥയിലേക്ക് പാർട്ടി ചെന്നെത്തുമെന്ന അഭിപ്രായങ്ങൾ ഉയർന്നത് പിണറായിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

പാർട്ടി അറിയാത്ത ഇടപാടുകൾ പാർട്ടിക്കോ സർക്കാരിനോ വേണ്ടന്ന നിലപാട് ചില നേതാക്കൾ കടുപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മാസപ്പടിയെന്നോ? കോഴ ഇടപാടുകൾ എന്നോ ആക്ഷേപം ഉന്നയിച്ചവർ പറഞ്ഞില്ലെന്നു മാത്രം. ഭരണവിരുദ്ധ വികാരം ഇല്ലെന്നും സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭക്കകത്തും പുറത്തും പെടാപ്പാടു നടത്തുന്നതിനിടെ അക്ഷരാർത്ഥത്തിൽ പിണറായിക്കെതിരെ വടി കൈയ്യിൽ എടുത്തിരിക്കുകയാണ് പാർട്ടി എന്നതാണ് ശ്രദ്ധേയം. മകൾ വീണയെയും മരുമോനെയും പാർട്ടി ചെവിയിൽ തൊട്ടിയിട്ടു നിയന്ത്രിക്കുമെന്നതാണ് ഇക്കാര്യങ്ങളിൽ വ്യക്തമാവുന്നത് .

അതിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീഴ്ചകൾക്കുള്ള പരിഹാര മാർഗങ്ങളും തെറ്റ് തിരുത്തലിനുള്ള നിർദ്ദേശങ്ങളും ബുധനാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കാനിരിക്കുകയാണ്. പിണറായിയെ മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റുമോ എന്നതിനെ പറ്റി അന്ന് അറിയാനാവും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്ന സംസ്ഥാന നേതൃ യോഗങ്ങളിൽ തിരിച്ചടി സംബന്ധിച്ച തുറന്ന ചർച്ചകൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത തോൽവിയെക്കുറിച്ചുള്ള പാർട്ടി ബന്ധുക്കളുടെയും സഹയാത്രികരുടെയും വിമർശനങ്ങളും ഉൾക്കൊണ്ടാവും ചർച്ചകൾ ഉണ്ടാവുക.

പാർട്ടിയുടെ സ്ഥിരം വോട്ട് ബാങ്കായിരുന്ന ചില സമുദായങ്ങൾ പാർട്ടിയിലും മുന്നണിയിലും നിന്ന് അകലാനിടയാക്കിയ സാഹചര്യങ്ങളും സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചയും വോട്ട് വിഹിതത്തിലെ ആശങ്കാജനകമായ വർദ്ധനയും പാർട്ടി ഏതായാലും പരിശോധിക്കും. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കി സാധാരണക്കാരെ വീണ്ടും പാർട്ടിയോട് അടുപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയറുകയുണ്ടായി. സംസ്ഥാന നേതൃയോഗത്തിന്റെ വിശകലന റിപ്പോർട്ട് 26ന് തുടങ്ങുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യുന്നുമുണ്ട്.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

22 hours ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

1 day ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

1 day ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

1 day ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

2 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

2 days ago