Crime,

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സർ ആദിത്യ നായരുടെ മരണം ആണ്‍സുഹൃത്ത് ബിനോയ് പോലീസ് കസ്റ്റഡിയിലായി

തിരുവനന്തപുരം . ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ ആദിത്യ നായർ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയിലായി. തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ ആദിത്യ നായർ ജീവനൊടുക്കിയ സംഭവത്തിൽ നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശി ബിനോയ് എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മേൽ പൂജപ്പുര പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും.

പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹബന്ധത്തിലായി രുന്നെന്നും, പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നതായും എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ ഉപദേശിച്ചിരുന്നതായും ആണ് എഫ് ഐ ആറിൽ പറയുന്നത്. രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത്. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നത് അനിയന്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നും സംഭവത്തെപ്പറ്റി എഫ്ഐആറിൽ പറയുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിൽ ആയിരുന്ന ആദിത്യ നായർ 16 ന് മരിച്ചു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ചുമത്തുന്നതു സംബന്ധിച്ചുള്ള തീരുമാനം ഇതുവരെ ആയിട്ടില്ല. ഇരുവരും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്.

crime-administrator

Recent Posts

2029 ആകുമ്പോൾ എ കെ ജി സെന്റർ ബി ജെ പി യുടെ ആസ്ഥാനമാകുമെന്ന് പി സി ജോർജ്, ഗോവിന്ദൻ വെറുമൊരു ഡ്രിൽ മാഷ്!

'2029 ആകുമ്പോൾ എ കെ ജി സെന്റർ ബി ജെ പി യുടെ ആസ്ഥാനമാകുമെന്ന് ബി ജെ പി നേതാവ്…

6 days ago

സ്റ്റാലിന്റെ പോലീസ് കണ്ണടച്ചത് വഴി വ്യാജ മദ്യം കൊണ്ട് പോയ ജീവനുകളുടെ എണ്ണം 57 ആയി

ചെന്നൈ . തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 57 ആയി ഉയർന്നു. സേലത്തും കള്ളകുറിച്ചി യിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

6 days ago

പിണറായി ടി പി പ്രതികളെ രക്ഷിച്ച് മോദിയെ കുടുക്കാൻ നോക്കി സ്വയം കുടുങ്ങി,ബി ജെ പിക്ക് ഒരുക്കിയ രാഷ്ട്രീയ ചതി പാളി

ടി പി വധക്കേസിലെ മൂന്നു പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കാൻ പിണറായി വിജയൻ നടത്തിയ കരുനീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി…

6 days ago

ഒരു തിരുത്തലുമില്ല! എല്ലാം പിണറായിയുടെ ഉടായിപ്പ്, നടക്കാത്ത തിരുത്തൽ ‘പിണറായി – ഗോവിന്ദൻ’ കൂട്ട് കെട്ടിന്റെ തന്ത്രം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞത് ശുദ്ധ…

6 days ago

ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി. വധക്കേസ് പ്രതികളെ പിണറായി വിട്ടയക്കുന്നു

കണ്ണൂർ . ഹൈക്കോടതി വിധി പോലും മറികടന്ന് കേരളത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പിണറായി…

1 week ago

ആർക്കും ചെറ്റയാവാം, പക്ഷെ ഒരിക്കലും തറ ചെറ്റത്തരം കാട്ടി ജനങ്ങളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മറവിൽ വിഡ്ഢികളാക്കാൻ നോക്കരുത്

മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ഭാരവാഹി ഡോ. സുൽഫി നൂഹു.…

1 week ago