Crime,

മരിച്ച ആളിന്റെ തിരിച്ചറിയൽ കാർഡിൽ പോലും വ്യാജ പാസ്പോര്ട്, നിരവധി ഗുണ്ടകൾ വിദേശത്തേക്ക് കടന്നു

തിരുവനന്തപുരം . മരിച്ച ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഉപയോഗിച്ച് 12 പേര്‍ക്ക് വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കുകയും ആള്‍മാറാട്ടത്തിനും ഒത്താശ ചെയ്യുകയും ചെയ്ത തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സില്‍ അസീസ് വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി.

മറ്റു സ്‌റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കുപോലും തുമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാജവിലാസം ഉണ്ടാക്കിയും വ്യാജ വോട്ടര്‍ഐഡി കാര്‍ഡ് നിര്‍മിച്ചു നല്‍കിയും അന്‍സില്‍ സഹായിക്കുക ഉണ്ടായി. ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കടക്കം പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കി അൻസിൽ സഹായിച്ചു. അൻസിലിന്റെ സഹായത്തിൽ പാസ്പോർട്ട് നേടിയ ചില ഗുണ്ടകൾ രാജ്യം വിട്ടതായും കണ്ടെത്തിയിട്ടുണ്ട്.

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണ കേസില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടത്തിനും ഒത്താശ ചെയ്തതിനു സസ്‌പെന്‍ഷനിലായി പ്രതി ചേര്‍ക്കപ്പെട്ട, തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സില്‍ അസീസിനെ പിടികൂടാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. അന്‍സില്‍ ഒളിവിലാണെന്നും പൊലീസ്. വെമ്പായം കന്യാകുളങ്ങര സ്വദേശിയായ അന്‍സില്‍ വ്യാജ രേഖകള്‍ക്ക് ക്ലിയറന്‍സ് നല്‍കി പാസ്‌പോര്‍ട്ട് ഓഫിസില്‍ അയയ്ക്കുകയാണ് ചെയ്തു വന്നിരുന്നത്.. അന്‍സില്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നു കഴക്കൂട്ടം അസി. പൊലീസ് കമ്മിഷണര്‍ എന്‍. ബാബുക്കുട്ടന്‍ ആണ് പറഞ്ഞിട്ടുള്ളത്.

വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. തുമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അപേക്ഷിച്ച ഇരുപതോളം പാസ്‌പോര്‍ട്ടുകളില്‍ 13 എണ്ണത്തിലും അന്‍സിലിന്റെ ഇടപെടൽ ഉണ്ടായി. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആരെങ്കിലും വിദേശത്തേക്കു പോയോ എന്നും മനുഷ്യക്കടത്തുമായി ഇതിനു ബന്ധമുണ്ടോ എന്നതിനെ പറ്റിയും അന്വേഷണം നടക്കുകയാണ്. നേരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അന്‍സില്‍ അന്ന് വെരിഫിക്കേഷന്‍ ചെയ്ത പാസ്‌പോര്‍ട്ടുകളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്‍സില്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ വാങ്ങിയിട്ടുള്ള വ്യക്തിയാണെന്നതാണ് ശ്രദ്ധേയം.

തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസില്‍ ഹാജരാക്കപെട്ട രേഖകള്‍ തുമ്പ പൊലീസ് പരിശോധിക്കുമ്പോഴാണ് കുഴപ്പങ്ങൾ കണ്ടെത്തുന്നത്.
കഴക്കൂട്ടം അസി. കമ്മിഷണറെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 6 പേര്‍ അറസ്റ്റിലാവുന്നത്. കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയില്‍ സഫറുള്ള ഖാന്‍ (54), കൊല്ലം ഉമയനല്ലൂര്‍ അല്‍ത്താഫ് മന്‍സിലില്‍ മൊയ്ദീന്‍ കുഞ്ഞ് (65), മലയിന്‍കീഴ് സ്വദേശി കമലേഷ് (39), കുളത്തൂര്‍ മണ്‍വിള സ്വദേശി പ്രശാന്ത് (40), വര്‍ക്കല കണ്ണമ്പ നാദത്തില്‍ സുനില്‍കുമാര്‍ (60), വട്ടപ്പാറ ആനി വില്ലയില്‍ എഡ്വേഡ് (62) തുടങ്ങിയവരാണ് കേസിൽ അറസ്റ്റിലായത്.

തുമ്പ സ്റ്റേഷന്‍ പരിധിയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു പോകുന്ന അന്‍സില്‍ അസീസ്, കമലേഷ് നിര്‍മിച്ചു നല്‍കിയ വ്യാജ രേഖകള്‍ക്ക് ക്ലിയറന്‍സ് നല്‍കി പാസ്‌പോര്‍ട്ട് ഓഫിസില്‍ അയയ്ക്കുകയായിരുന്നു പതിവ്. ഇയാളുടെ പങ്കിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിടിയിലായ സഫറുള്ളാഖാനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ അന്‍സില്‍ അസീസിനു പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. മരിച്ച ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 12 പേര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കിയത് കമലേഷ് ആണ്. കമലേഷ് ഉണ്ടാക്കി നല്‍കുന്ന വ്യാജ രേഖകള്‍ക്ക് ക്ലിയറന്‍സ് നേടിക്കൊടുത്തത് അന്‍സിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനായി വന്‍തുക ഇരുവരും കൈപ്പറ്റിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഉണ്ടാക്കി നല്‍കാന്‍ അന്‍സിലിനു പണം കൊടുത്ത മണ്‍വിള സ്വദേശി പ്രശാന്തും അറസ്റ്റിലായവരിൽ പെടും.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

23 hours ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

1 day ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

1 day ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

1 day ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

2 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

2 days ago