Kerala

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, പകരം മന്ത്രിയെ സിപിഎം നേതൃ യോഗം കൂടി തീരുമാനിക്കും

തിരുവനന്തപുരം . മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജി നൽകി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃ യോഗം കൂടി തീരുമാനമെടുക്കും.

നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കുന്നുണ്ട്. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍.

സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ പരാജയപ്പെടുത്തുന്നത്. രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

crime-administrator

Recent Posts

2029 ആകുമ്പോൾ എ കെ ജി സെന്റർ ബി ജെ പി യുടെ ആസ്ഥാനമാകുമെന്ന് പി സി ജോർജ്, ഗോവിന്ദൻ വെറുമൊരു ഡ്രിൽ മാഷ്!

'2029 ആകുമ്പോൾ എ കെ ജി സെന്റർ ബി ജെ പി യുടെ ആസ്ഥാനമാകുമെന്ന് ബി ജെ പി നേതാവ്…

6 days ago

സ്റ്റാലിന്റെ പോലീസ് കണ്ണടച്ചത് വഴി വ്യാജ മദ്യം കൊണ്ട് പോയ ജീവനുകളുടെ എണ്ണം 57 ആയി

ചെന്നൈ . തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 57 ആയി ഉയർന്നു. സേലത്തും കള്ളകുറിച്ചി യിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

6 days ago

പിണറായി ടി പി പ്രതികളെ രക്ഷിച്ച് മോദിയെ കുടുക്കാൻ നോക്കി സ്വയം കുടുങ്ങി,ബി ജെ പിക്ക് ഒരുക്കിയ രാഷ്ട്രീയ ചതി പാളി

ടി പി വധക്കേസിലെ മൂന്നു പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കാൻ പിണറായി വിജയൻ നടത്തിയ കരുനീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി…

6 days ago

ഒരു തിരുത്തലുമില്ല! എല്ലാം പിണറായിയുടെ ഉടായിപ്പ്, നടക്കാത്ത തിരുത്തൽ ‘പിണറായി – ഗോവിന്ദൻ’ കൂട്ട് കെട്ടിന്റെ തന്ത്രം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞത് ശുദ്ധ…

6 days ago

ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി. വധക്കേസ് പ്രതികളെ പിണറായി വിട്ടയക്കുന്നു

കണ്ണൂർ . ഹൈക്കോടതി വിധി പോലും മറികടന്ന് കേരളത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പിണറായി…

1 week ago

ആർക്കും ചെറ്റയാവാം, പക്ഷെ ഒരിക്കലും തറ ചെറ്റത്തരം കാട്ടി ജനങ്ങളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മറവിൽ വിഡ്ഢികളാക്കാൻ നോക്കരുത്

മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ഭാരവാഹി ഡോ. സുൽഫി നൂഹു.…

1 week ago