Kerala

സുരേഷ് ഗോപി തോൽക്കുമെന്ന് പറഞ്ഞ ഷാനി പ്രഭാകരൻ ഒടുവിൽ ‘എട്ടു നിലയിൽ പൊട്ടി’ ട്രോൾ മഴ

തിരുവനന്തപുരം . തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ സുരേഷ് ഗോപി എട്ടു നിലയിൽ പൊട്ടുമെന്നു പറഞ്ഞ മനോരമന്യൂസിന്റെ വാര്‍ത്താ അവതാരക ഷാനി പ്രഭാകരൻ ഒടുവിൽ ‘എട്ടു നിലയിൽ പൊട്ടിയ’ സംഭവം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സുരേഷ് ഗോപി തോല്‍ക്കുമെന്ന് ധാര്‍ഷ്ട്യത്തോടെ പ്രവചനം നടത്തിയ ഷാനി പ്രഭാകറിന് സമൂഹമാധ്യമങ്ങളില്‍ ട്രോളോടുട്രോള്‍. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാമതാകും എന്നാണ് തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ മനോരമ ന്യൂസിന്റെ സര്‍വ്വേ പ്രവചിക്കുന്നത്.

യുഡിഎഫിന്റെ കെ. മുരളീധരന് 37.53 ശതമാനവും വി.എസ്. സുനില്‍കുമാറിന് 30.72 ശതമാനവും സുരേഷ് ഗോപിയ്‌ക്ക് 29.55 ശതമാനവും വോട്ടുകള്‍ കിട്ടുമെന്നായിരുന്നു മനോരമ പ്രവചനം. മനോരമയും വിഎംആറും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ പ്രവചനത്തിലായിരുന്നു ഇത് ഉണ്ടായിരുന്നത്. എന്ത് വാർത്തയും ആധികാരികമായി പറയാറുള്ള ഷാനി പ്രഭാകര്‍ തൃശൂര്‍ മുരളീധരന്‍ നിലനിര്‍ത്തും എന്ന് ആധികാരികമായി പ്രഖ്യാപിച്ചത് ട്രോളന്മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. വി.എസ്. സുനില്‍കുമാറാണ് സുരേഷ് ഗോപിയല്ല തൃശൂരില്‍ രണ്ടാമതെത്തുന്നത് എന്നും ഷാനി പ്രവചിച്ചിക്കുകയുണ്ടായി.

തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഷാനി പ്രഭാകറിന്റെ പ്രവചനം തകർന്നടിയുന്ന ഉണ്ടായത്. സുരേഷ് ഗോപി 40,92,39 വോട്ടാണ് പെട്ടിയിലാക്കിയത്. രണ്ടാമതുള്ള എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ ആവട്ടെ 3,341,60 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു. മനോരമ ഒന്നാമത് എത്തുമെന്ന് പറഞ്ഞിരുന്ന മുരളീധരന്‍ മൂന്നാമതെത്തുകയും മൂന്നാമതെത്തും എന്ന് പറഞ്ഞ സുരേഷ് ഗോപി ഒന്നാമതെത്തുകയും ഉണ്ടായി. ഇതാണ് ഷാനിക്കെതിരെ ട്രോളന്മാര്‍ കടന്നാക്രമണം നടത്താന്‍ കാരണമായിരിക്കുന്നത്.

സുരേഷ്ഗോപി തോൽക്കും എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷമാണ് ഷാനിയുടെ മുഖത്ത് എന്നാണ് ട്രോള്‍ വീഡിയോയോട് പ്രതികരിച്ച് കൊണ്ട് ഹരി വിഷ്ണു എന്നയാള്‍ പറഞ്ഞിരിക്കുന്നത്. തെറ്റായ പ്രചാരണം നടത്തിയതിന് മാപ്പ് പറയൂ എന്നും ട്രോള്‍ വീഡിയോ കണ്ട ചില വായനക്കാര്‍ കമന്റ് ബോക്സിൽ ആവശ്യപ്പെടുന്നു. അന്ധമായ ബിജെപി വിരോധം വെച്ച് പുലർത്തുന്ന ഒരു മാധ്യമ സ്ഥാപനവും അതിന്റെ ഒരു ഉത്തമയായ പ്രവർത്തകക്കും നാണമില്ലല്ലോ? എന്നും മറ്റൊരു വായനക്കാരന്‍ പ്രതികരിക്കുന്നു.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

3 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

3 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

3 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

4 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

4 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

4 days ago