India

കലാപം കുട്ടികൾ പഠിക്കണമെന്ന് മനോരമ നിർബന്ധം പിടിക്കുന്നത് എന്തിന്?

കോട്ടയം . കലാപത്തിന്റെ ഉണങ്ങാത്ത മുറിവുകൾ സ്കൂൾ കുട്ടികളെ പഠിപ്പിക്കണമെന്ന് ഒരു ദേശീയ ദിനപത്രമായ മലയാള മനോരമക്ക് നിർബദ്ധം. അക്രമാസക്തരും വിഷാദരോഗികളുമായവരെയല്ല, നല്ല പൗരന്മാരെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ പറയുമ്പോഴാണ്, അത് പറ്റില്ല കലാപം കൂടി കുട്ടികൾ പഠിപ്പിക്കണം എന്ന് ചിലര്‍വലിയ നിര്‍ബന്ധം കാട്ടുന്നത്.

ഇത് വർഗീയ ചിന്താഗതിയുടെ വലിയ താത്പര്യമല്ലേ? എന്നാണ് ഇതിനെതിരെ പരക്കെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. മാത്രമല്ല ലക്ഷോപലക്ഷം വരുന്ന ബഹുഭൂരിപക്ഷത്തെ മനോരമ മുഖ വിലക്കെടുക്കുന്നില്ല എന്നത് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. എന്‍സിഇആര്‍ടിയുടെ പരിഷ്‌കരിച്ച 12ാം ക്ലാസിലെ പാഠപുസ്തകത്തില്‍ അയോധ്യ പ്രശ്‌നം വിവരിക്കുന്ന പാഠഭാഗത്ത് ബാബറി മസ്ജിദ് എന്ന പേര് ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധവുമായി ചിലര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കോടതി വിധിയോടെ അവസാനിച്ച അയോധ്യ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ഒരു വിഭാഗം ജനങ്ങളില്‍ വീണ്ടും അസ്വസ്ഥതകള്‍ ഉണ്ടാക്കി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമല്ലെങ്കില്‍ പിന്നെ ഇതിനെ മറ്റെന്തെന്നാണ് വിശേഷിപ്പിക്കേണ്ടത്? മലയാള മനോരമ ഒന്നാം പേജിൽ പ്രധാന വാര്‍ത്തയായി കൊടുത്തിരിക്കുന്നത് ബാബറി മസ്ജിദ് പാഠപുസ്തകത്തില്‍ നിന്ന് വെട്ടി, വെറും നിര്‍മ്മിതി എന്ന പാഠം എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ്.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവം മുന്‍പ് നാലു പേജുകളിലായി വിവരിച്ചിരുന്നത് രണ്ടായി കുറഞ്ഞു എന്ന ആക്ഷേപമാണ് മനോരമക്ക് മുഖ്യമായും ഉള്ളത്. ഈ വാര്‍ത്ത ഏറ്റവും പ്രധാന വാര്‍ത്തയാക്കി മാറ്റി പടച്ച് വിട്ടത് വഴി പത്രത്തിന്‌റ രാഷ്‌ട്രീയ ലക്‌ഷ്യം വ്യക്തമാക്കുന്ന വര്‍ഗീയ താത്പര്യം ആണ് വെളിവാക്കപ്പെടുന്നത്. സ്‌കൂള്‍ കുട്ടികളുടെ മനസ്സില്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ ശേഷിക്കണമെന്ന് മനോരമ ആഗ്രഹിക്കുകയാണോ? എന്നതാണ് ഇവിടെ ഉയരുന്ന ഉത്തരം കിട്ടാത്ത ചോദ്യം.

അക്രമാസക്തരും വിഷാദരോഗികളുമായവരെയല്ല, നല്ല പൗരന്മാരെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ പറയുമ്പോൾ, കുട്ടികൾ കലാപം പഠിപ്പിക്കണം എന്ന് എന്തിനാണ് ഇങ്ങനെ നിര്‍ബന്ധം പിടിക്കുന്നത്?

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

3 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

3 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

3 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

4 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

4 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

4 days ago