Kerala

പിണറായി കൊല്ലുന്ന രാജാവും മന്ത്രിമാർ തിന്നുന്ന മന്ത്രിമാരും, എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല, മന്ത്രിമാർ കഴിവ് കേട്ടവർ – സി പി ഐ

പിണറായി കൊല്ലുന്ന രാജാവെന്നും മന്ത്രിമാരെ തിന്നുന്ന മന്ത്രിമാരെന്നും അതി രൂക്ഷമായി കുറ്റപ്പെടുത്തി വീണ്ടും സി പി ഐ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയപരാജയത്തിന് കാരണമെന്ന് പറയുന്ന സിപിഐ, മുഖ്യമന്ത്രി മാത്രമല്ല എല്ലാ മന്ത്രിമാരും തോല്‍വിക്ക് ഉത്തരവാദികളാണെന്നും എൽ ഡി എഫിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്ര മോശമായ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ലെന്നും സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തുന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കടുത്ത അഭിപ്രായങ്ങള്‍ ആണ് സി പി ഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തിൽ ഉയർന്നിരിക്കുന്നത്. വെളിയം ഭാര്‍ഗവന്റെയും സി.കെ ചന്ദ്രപ്പന്റെയും കാലത്ത് സിപിഐ ഇടത് മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരുമ്മല്‍ ശക്തിയായി മാറി. ക്ഷേമ പെന്‍ഷന്‍ മുടങ്ങിക്കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ഭാടമായി നടത്തിയ നവകേരള സദസ് അവമതിപ്പ് ഉണ്ടാക്കി. നവകേരള സദസിന് വേണ്ടി ഭീഷണിപ്പെടുത്തി പണം പിരിച്ചെന്നും എറണാകുളം ജില്ലാ കൗണ്‍സില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ നടത്തിയ രക്ഷാപ്രവര്‍ത്തനം ജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കി. സര്‍ക്കാര്‍ നല്കാനുള്ള 1500 കോടിയില്‍ 500 കോടി രൂപ സപ്ലൈകോയ്‌ക്ക് നല്കിയിരുന്നെങ്കില്‍ മാവേലി സ്റ്റോറുകള്‍ വാമന സ്റ്റോറുകള്‍ ആകുമായിരുന്നില്ല. എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല. മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും ഒന്നിനൊന്ന് കഴിവ്‌കെട്ടവരാണ്. സിപിഐ മന്ത്രിമാരും യോഗത്തില്‍ രൂക്ഷവിമര്‍ശനം നേരിട്ടു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. അഷറഫ്, കമലാ സദാനന്ദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

6 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

6 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

6 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

6 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

6 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

6 days ago