Crime,

‘സി പി എം വീടുകൾക്ക് നേരെ ബോംബെറിയും, ജീവിക്കാൻ അനുവദിക്കുന്നില്ല, ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്’ എരഞ്ഞോളിയിൽ കൂട്ടത്തോടെ നാട്ടുകാർ

തലശ്ശേരി . കണ്ണൂർ എരഞ്ഞോളിയിലെ ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് നാട്ടുകാർ. സി പി എം ബോംബുകൾ നിർമ്മിച്ച് നാട്ടുകാരെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തേയും എരഞ്ഞോളിയിൽ ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിക്കാതെ നീക്കം ചെയ്യുകയായിരുന്നെന്നും കഴിഞ്ഞദിവസം ബോംബ് പൊട്ടി മരിച്ച വേലായുധന്റെ അയൽവാസി സീന സ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ എംപിക്ക് മുൻപാകെ മാധ്യമങ്ങളോടു പറയുകയായിരുന്നു.

‘ആൾ താമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് ബോംബ് നിർമാണം നടക്കുന്നത്. പലരും പേടിച്ചാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. വീടുകൾക്ക് നേരെ ബോംബെറിയും. ജീവിക്കാൻ അനുവദിക്കില്ല. ഭയമില്ലാതെ ജീവിക്കാൻ സാധാരണക്കാരായ ഞങ്ങൾക്കും അവകാശമുണ്ട്’–സീന പറഞ്ഞിരിക്കുന്നു.

നേരത്തേ 3 ബോംബാണ് എരഞ്ഞോളിയിൽനിന്ന് കണ്ടെത്തിയിരുന്നത്. പാർട്ടി പ്രവർത്തകർ അന്ന് പൊലീസിനെ അറിയിക്കാതെ അവ എടുത്തുമാറ്റി. വേലായുധന്റെ മരണത്തോടെയാണ് ഇപ്പോഴെങ്കിലും ഇക്കാര്യം പുറത്തറിയുന്നത് – സീന പറഞ്ഞു. സ്ഥലം സന്ദർശിച്ച ഷാഫി പറമ്പിൽ എംപിയോടും നാട്ടുകാർ ഇക്കാര്യങ്ങൾ അറിയിക്കുകയുണ്ടായി.

എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ വീട്ടിലെത്തി ഷാഫി പറമ്പിൽ എംപി. 10 പൈസയ്ക്ക് ഗുണമില്ലാത്ത രീതിയിലാണ് ബോംബ് കേസുകളിൽ പോലീസിന്റെ ഇടപെടൽ എന്ന് ഷാഫി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിച്ചു കാണിക്കണം. തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്പോർട്ണത്തിൽ കുറ്റക്കാർക്ക് എതിരെ കർശനമായി നിയമ നടപടികൾ വേണം – ഷാഫി പറമ്പിൽ അഖ്‌ആവശ്യപ്പെട്ടു.

ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വേലായുധന്റെ അയൽവാസി സീന ഇതിനിടെ രംഗത്തെത്തി. പ്രദേശത്ത് ബോംബ് ഉണ്ടാക്കുന്നത് സ്ഥിരമായ കാര്യമാണെന്നും തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെ ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബ് എടുത്തു മാറ്റിയിട്ടുണ്ടെന്നും, ഭയം മൂലമാണ് പ്രതികരിക്കാതിരുന്നത് എന്നും സീന പറഞ്ഞു. ഇപ്പോൾ മറ്റു നിവർത്തി ഒന്നുമില്ലാതെയാണ് തുറന്നു പറയുന്നത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷ എന്നും ബോംബ് പൊട്ടി മരിക്കാൻ അല്ല ആഗ്രഹം എന്നും ഇത്തരക്കാർക്ക് എതിരെ കർശന നടപടികൾ ഉണ്ടാകണമെന്നും സീന പറഞ്ഞു.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

6 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

6 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

6 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

6 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

6 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

6 days ago