ആലപ്പുഴ . പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണെന്ന് പറഞ്ഞതിന് ചാടി വീണ് എതിർത്തിട്ട് കാര്യമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കണം. ജാതിചിന്ത ഉണ്ടാകുന്നത് ജാതി വിവേചനം ഉണ്ടാകുമ്പോഴാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാര്യം പറയുമ്പോൾ മുസ്ലീം വിരോധിയാക്കുകയും ജാതി പറഞ്ഞുവെന്ന് പറയുകയും ചെയ്യരുത്. പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണ്. സമചിത്തതയോടും ക്ഷമയോടെയും ചിന്തിച്ചാൽ സത്യം മനസിലാകും – വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പറഞ്ഞത്. മുസ്ലീങ്ങളെ തള്ളി പറഞ്ഞിട്ടില്ല, ക്രിസ്ത്യാനികളെ പറ്റിയും ഒന്നും പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.