Connect with us

Hi, what are you looking for?

Crime,

കേജ്രിവാളിനു വീണ്ടും തിരിച്ചടി, ഡൽഹി ഹൈക്കോടതി അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം തടഞ്ഞു

ന്യൂ ഡൽഹി . അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം തടഞ്ഞു ഡൽഹി ഹൈക്കോടതി. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് റൂസ് അവന്യൂ കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചതാണ് ഡൽഹി ഹൈക്കോടതി തടഞ്ഞത്.

കേജിരിവാളിനു ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയാ യിരുന്നു. ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുകയാണ് ഉണ്ടായത്.

ഇഡിയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ് വി രാജു, ഏജൻസിക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാൻ ന്യായമായ അവസരം നൽകിയിട്ടില്ലെന്ന് വാദിക്കുകയാണ് ഉണ്ടായത്. ‘ഞങ്ങൾക്ക് എതിർക്കാൻ ന്യായമായ അവസരം ലഭിച്ചിട്ടില്ല. അവധിക്കാല ജഡ്ജിയുടെ മുമ്പാകെ എൻ്റെ വാദങ്ങൾ വെട്ടിച്ചുരുക്കി. ഞങ്ങൾക്ക് ഒരു പുനഃപരിശോധനാ ഓപ്ഷനും നൽകിയിട്ടില്ല,’ എന്ന് രാജു പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 45 ഉദ്ധരിച്ച്, ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വിഷയം ദീർഘമായി കേൾക്കാൻ അനുവദിക്കണമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയോട് ആവശ്യപ്പെട്ടു.’സ്റ്റേയ്‌ക്കായുള്ള എൻ്റെ പ്രാർത്ഥന പരിഗണിച്ചില്ല. ഉത്തരവ് സ്റ്റേ ചെയ്യട്ടെ, വിഷയം ദീർഘമായി കേൾക്കട്ടെ’ അദ്ദേഹം പറഞ്ഞു, കേസ് സമഗ്രമായി വാദിക്കാൻ ED യ്ക്ക് മുഴുവൻ അവസരവും നൽകിയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറയുകയുണ്ടായി. അരവിന്ദ് കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയാണ് ഹൈക്കോടതിയിൽ ഹാജരായിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...