Connect with us

Hi, what are you looking for?

Crime,

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. റൂസ് അവന്യൂ കോടതിയുടെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ഉത്തരവിന്റേതാണ് ഉത്തരവ്. ഉത്തരവ് പുറപ്പെടുവിച്ചതിൽ പിന്നെ നിയമപരമായ പരിഹാരങ്ങൾ വിനിയോഗിക്കാൻ 48 മണിക്കൂർ സമയം നൽകണമെന്ന് ഇഡി കോടതിയോട് ആവശ്യപെട്ടങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാൻ ജഡ്ജി വിസമ്മതിക്കുകയായിരുന്നു.

ഒരു ലക്ഷം രൂപ ജാമ്യ ബോണ്ട് നൽകിയാൽ കേജ്രിവാളിന് വെള്ളിയാഴ്ച തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ച് 21 നാണ് കേജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുന്നത്. പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മേയിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ രണ്ടിനാണ് കേജ്രിവാൾ വീണ്ടും കീഴടങ്ങുന്നത്.

മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഇഡി വാദത്തിനിടെ അവകാശപ്പെട്ടിരുന്നു. മദ്യവിൽപ്പനക്കാരിൽ നിന്ന് ലഭിച്ച അഴിമതിപ്പണം ഗോവയിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും കേന്ദ്ര അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...