Connect with us

Hi, what are you looking for?

Health

ആർക്കും ചെറ്റയാവാം, പക്ഷെ ഒരിക്കലും തറ ചെറ്റത്തരം കാട്ടി ജനങ്ങളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മറവിൽ വിഡ്ഢികളാക്കാൻ നോക്കരുത്

മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ഭാരവാഹി ഡോ. സുൽഫി നൂഹു. 30 മിനിട്ട് നടത്തവും കായിക ഇനങ്ങളും നീന്തലും ജീവിതശൈലി രോഗങ്ങളെ തടയുമെന്നും ആയുസ് വർദ്ധിപ്പിക്കുമെന്നും ശാസ്‌‌ത്രസമൂഹം അസന്നിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ടെന്ന് പറയുന്ന ഡോ. സുൽഫി നൂഹു ഇത്തരം രോഗങ്ങൾ മാറ്റാൻ യോഗ ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്ന് കുറിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഡോക്‌ടർ തന്റെ വാദം പറഞ്ഞിരിക്കുന്നത്.

ആർക്കും ചെറ്റയാവാം, പക്ഷെ ഒരിക്കലും തറ ചെറ്റത്തരം കാട്ടി ജനങ്ങളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മറവിൽ വിഡ്ഢികളാക്കാൻ നോക്കരുതെന്നു ഇതിനു മറുപടിയായി കവിയും പത്രപ്രവർത്തകനുമായ വള്ളിക്കീഴന്റെ കുറിപ്പ് പിറകെ എത്തി. മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ഭാരവാഹി ഡോ. സുൽഫി നൂഹു. 30 മിനിട്ട് നടത്തവും കായിക ഇനങ്ങളും നീന്തലും ജീവിതശൈലി രോഗങ്ങളെ തടയുമെന്നും ആയുസ് വർദ്ധിപ്പിക്കുമെന്നും ശാസ്‌‌ത്രസമൂഹം അസന്നിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ടെന്ന് പറയുന്ന ഡോ. സുൽഫി നൂഹു ഇത്തരം രോഗങ്ങൾ മാറ്റാൻ യോഗ ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്ന് കുറിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഡോക്‌ടർ തന്റെ വാദം പറഞ്ഞിരിക്കുന്നത്.

യോഗയെക്കുറിച്ച് നിലവിൽ ലഭ്യമായിട്ടുള്ള പഠനങ്ങളെല്ലാം നിലവാരമില്ലാത്തതാണ്. ആംഗ്‌സൈറ്റി കുറയ്‌ക്കും, മനസിന് സ്വസ്ഥത നൽകുമെന്നൊക്കെയാണ് അതിൽ പറയുന്നതെന്നും അദ്ദേഹം കുറിക്കുന്നു. അതേസമയം യോഗമൂലം ഗുരുതര ശാരീരിക അപകടങ്ങൾ ഉണ്ടാകുന്നതായി വ്യക്തവും ശക്തവുമായ പഠനങ്ങളുണ്ടെന്നും കുറിപ്പിലുണ്ട്. ശാസ്‌ത്രസമൂഹം ജീവിതശൈലീ രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും അകലുന്നതിന് നിർദ്ദേശിക്കുന്ന മാർഗങ്ങൾ ചെയ്‌തശേഷം സമയം അനുവദിക്കുകയാണെങ്കിൽ അൽപം യോഗ ചെയ്‌തുകൊള്ളാൻ ഡോ.സുൽഫി നൂഹു പറയുന്നു.

പ്രിയപ്പെട്ട ഡോ. സുൽഫി നൂഹു അറിയാൻ എന്ന് പറഞ്ഞാണ് വള്ളിക്കീഴന്റെ ഫേസ് ബുക്ക് കുറിപ്പ്

മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് ലോക യോഗ ദിനത്തിൽ ഡോ. സുൽഫി നൂഹു എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ ഭാരവാഹിയായ പച്ചയായ കമ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ഈ കുറിപ്പിന് ആധാരം. വെട്ടികീറുന്ന ശരീരത്തിൽ കത്രിക ഉള്ളിൽ വെച്ച് തുന്നിൽ കെട്ടി ന്യായീകരിക്കുന്ന കൂട്ടത്തിന്റെ പ്രതിനിധി ആയതിനായാൻ ഡോ. സുൽഫി നൂഹു പറയുന്നത് സമൂഹം വിലക്കെടുക്കില്ലെന്നു എനിക്ക് നല്ലപോലെ അറിയാം.

മിസ്റ്റർ സുൽഫി ആർക്കും ചെറ്റയാവാം, പക്ഷെ ഒരിക്കലും തറ ചെറ്റത്തരം കാട്ടി ജനങ്ങളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ മറവിൽ വിഡ്ഢികളാക്കാൻ നോക്കരുത്. നിങ്ങളെ വലിച്ചു കീറാനോ പിച്ചി ചീന്താണോ അല്ല ഈ പോസ്റ്റ്. അന്താരാഷ്ട്ര യോഗാദിനത്തിൽ നിങ്ങൾ ഇട്ട പോസ്റ്റ് അതിരു കടന്നു. യോഗയെ മാത്രമല്ല, യോഗയെ നെഞ്ചൊത്തോട് ചേർത്തിരിക്കുന്ന ലോകത്തെ കോടിക്കണക്കിനു മനുഷ്യർക്കിടയിലേക്ക് വൃണം കുത്തി വെക്കാൻ നിങ്ങൾ ഒരു ക്ഷുദ്രജീവിയെപോലെ ശ്രമിച്ചിരിക്കുയാണ് ചെയ്തിരിക്കുന്നത്.

മറ്റ് വ്യായാമങ്ങളെക്കാൾ യോഗ നല്ലതാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവുമില്ലെന്ന് പറയാൻ നിങ്ങൾ ആരാണ്? ആരാണ് നിങ്ങളെ അംഗീകരിക്കുന്നത്. യോഗയെക്കുറിച്ച് നിലവിൽ ലഭ്യമായിട്ടുള്ള പഠനങ്ങളെല്ലാം നിലവാരമില്ലാത്തതാ ണെന്ന് പറയുന്ന നിങ്ങൾ കത്രികയും കത്തിയും കൊണ്ട് നിൽക്കുമ്പോൾ കഷ്ടം തോന്നുന്നു നിങ്ങളെത്ര തരം താണ വൈദ്യ ശാസ്ത്ര വിദഗ്ധനെന്നു പറയുവാൻ. യോഗമൂലം ഗുരുതര ശാരീരിക അപകടങ്ങൾ ഉണ്ടാകുന്നതായി വ്യക്തവും ശക്തവുമായ പഠനങ്ങളുണ്ടെന്നു പറയുന്ന, സ്വയം താൻ മഹാനെന്നു അവകാശപ്പെടുന്ന ഡോക്ടർക്ക് ലോക പ്രസ്ഥാനരായ ശിശ്രുതാചാര്യനെയും, ഡോക്ടർ വല്യത്താനെയും അറിയുമോ? ശാസ്ത്രക്രിയയുടെ ആചാര്യനായ ശിശ്രുതാചാര്യനെത്തിയത് ആയുർവേദത്തിൽ നിന്നാണെന്നു മറന്നു പോകരുത്. അത് ബോധപൂർവം മറക്കരുത്. ഡോക്ടർ വല്യത്താനെ താങ്കൾക്ക് അറിയുമോ? ഇവരെ രണ്ടുപേരെ പഠിക്കുകയും, ഇവരുടെ പുസ്തകങ്ങൾ വായിക്കുകയും ചെയ്‌താൽ ഇനിയെങ്കിലും താങ്കൾ വ്യവസായം മറന്ന ഒരു നല്ല ഭിഷഗ്വരനാവും.

കമ്മി ശാസ്ത്രത്തെ പറ്റി പഠിച്ചു പണ്ഡിതനായ താങ്കൾ ശിശ്രുതാചാര്യന്റെയും, ഡോക്ടർ വല്യത്താന്റെയും പുസ്തകങ്ങൾ ഒന്ന് പഠിക്കണം. എന്നിട്ടു, പിണറായി പത്രക്കാരോട് പറഞ്ഞ പോലെ ‘കടക്ക് പുറത്ത്’ എന്നും പടിക്ക് പുറത്ത് എന്നും യോഗയോട് പറയണം. ശാസ്‌ത്രസമൂഹം ജീവിതശൈലീ രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും അകലുന്നതിന് നിർദ്ദേശിക്കുന്ന മാർഗങ്ങൾ ചെയ്‌തശേഷം സമയം അനുവദിക്കുകയാണെങ്കിൽ അൽപം യോഗ ചെയ്‌തുകൊള്ളാൻ ഡോ.സുൽഫി നൂഹു പറഞ്ഞതും ഒരു തരം താണ പണിയായി പോയി. യോഗയെ താങ്കൾ പടി അടച്ച് പിണ്ഡം വെച്ചിട്ടും പിന്നെന്തിനായാണ് അങ്ങനെ കുറിച്ചത്. ജന വിരുദ്ധനെന്നു ലോകം വിധിയെഴുതിയ ഏതു ഡോക്ടർക്കും വീട്ടിൽ വിശ്രമാണ് ലോകം വിധിച്ചിട്ടുള്ളത്. മറന്നു പോവരുത്. അത് താങ്കൾക്കും ഉണ്ടാവാതിരിക്കട്ടെ? ഞാനും എന്റെ വിശ്വാസത്തിൽ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നും വള്ളിക്കീഴൻ കുറിച്ചിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...