POLITICS

ഒരു തിരുത്തലുമില്ല! എല്ലാം പിണറായിയുടെ ഉടായിപ്പ്, നടക്കാത്ത തിരുത്തൽ ‘പിണറായി – ഗോവിന്ദൻ’ കൂട്ട് കെട്ടിന്റെ തന്ത്രം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തുമെന്നു സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പറഞ്ഞത് ശുദ്ധ തട്ടിപ്പ്. ഇടഞ്ഞു നിൽക്കുന്ന പിണറായി വിരുദ്ധരായ നേതാക്കളെയും അണികളെയും കബളിപ്പിക്കാനും മദം പൊട്ടിയ സി പി ഐ യെയും ഒപ്പം നിർത്തുക എന്ന ‘പിണറായി – ഗോവിന്ദൻ’ കൂട്ട് കെട്ടിന്റെ തന്ത്രം മാത്രമായിരുന്നു അത്. ഇപ്പം തിരുത്തും, ഇപ്പം തിരുത്തുമെന്ന് പറഞ്ഞതൊക്കെ ജനത്തെ പറ്റിക്കാനും കബളിപ്പിക്കാനും മാത്രമായിരുന്നു.

ജനങ്ങൾ എന്തുകൊണ്ട് കൈയൊഴിഞ്ഞുവെന്നു കണ്ടെത്താനും ഇനി അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആർജവം കാട്ടുന്നത് ഏതു രാഷ്‌ട്രീയ കക്ഷി തീരുമാനിക്കുന്നതും നല്ലതാണ്. ഈ സാഹചര്യത്തിലാണ് തിരുത്തും തിരുത്തും എന്ന് സി പി എം പറഞ്ഞപ്പോൾ ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും അതിനെ മുഖവിലക്കെടുക്കുന്നത്. എന്നാൽ തുരുത്തുമെന്നു പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ തന്നെ ഒരിക്കലും തിരുത്താനുള്ള തീരുമാനം സി പി എമ്മിനില്ലെന്നു വ്യക്തമാക്കുന്ന വാർത്തകളാണ് പുറത്ത് വന്നത്.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 3 പ്രതികളെ ജയിൽ മോചിതരാക്കാൻ സർക്കാർ നടത്തിയ വഴിവിട്ട നീക്കം ഇത് തന്നെയാണ് തെളിയിക്കുന്നത്. ഹൈക്കോടതിയെയും ജനത്തെയും വെല്ലുവിളിക്കുമാറ് ടി.പി. വധക്കേസിലെ 3 പ്രതികളെ ശിക്ഷയിളവിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്ന് അറിഞ്ഞിട്ടും നടത്തിയ ശ്രമം സി പി എം ഒരിക്കലും തിരുത്താൻ പോകുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ്. ഭരണത്തിലെ പോരായ്മകൾ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചുവെന്ന സി പി എം സംസ്ഥാന സമിതിയുടെ വിലയിരുത്തലിനു തൊട്ടുപിന്നാലെയാണ് ആഭ്യന്തര വകുപ്പിൽ ഇത്തരം ഒരു കള്ളക്കളി നടത്തിയിട്ടുള്ളത്.

തിരഞ്ഞെടുപ്പു തോൽവിയിൽനിന്നു സി പി എം ഒരു പാഠവും ഉൾക്കൊണ്ടിട്ടില്ലെന്നതിന്റെ തെളിവാണിത്. നിയമവ്യവസ്ഥയെയും ജനങ്ങളെയും ഇനിയും ഞങൾ ധിക്കരിക്കും എന്ന പിണറായി സർക്കാരിന്റെയും സി പി എമ്മിന്റെയും വെളിപ്പെടുത്തൽ കൂടിയാണിത്. സംഭവം പുറത്തായതോടെ അതെ പറ്റി പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തയ്യാറാകാതെ ഒഴിഞ്ഞു മാറിയതും അതിനാൽ തന്നെയാണ്. തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ചർച്ച ചെയ്യാൻ നടക്കുന്ന സിപിഎം ജില്ലാതല അവലോകന യോഗങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനം ഉയരുമ്പോഴാണ് അതേ വകുപ്പിൽ തന്നെ പിണറായിയുടെ ധാർഷ്ട്യം വിളിച്ചു പറയുന്ന ഈ നടപടി എന്നതാണ് ശ്രദ്ധേയം.

ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് 20 വർഷം തടവു പൂർത്തിയാക്കുംവരെ ഇളവു പാടില്ലെന്ന ഹൈക്കോടതി വിധി നിലവിലുള്ളത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്ത കാര്യമല്ല. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വിചാരിച്ചാൽ മാത്രം പ്രതികളെ മോചിപ്പിക്കാൻ കഴിയില്ലെന്നിരിക്കെ ഇതിനു പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന സത്യം അരിയാഹാരം കഴിക്കുന്ന ഏല്ലാവർക്കും അറിയാം. പട്ടികയെക്കുറിച്ചു പ്രതികരിക്കാൻ ജയിൽ സൂപ്രണ്ട് തയാറാകാത്തത് കൂടുതൽ ദുരൂഹതയാണ് ഇക്കാര്യത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ജയിൽ ആസ്ഥാനത്ത് നിന്നുള്ള നിർദേശത്തെ തുടർന്നാണു പ്രാഥമിക പട്ടികയിൽ ടി.പി കേസ് പ്രതികളുടെ പേരു വന്നതെന്നാണു പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. സത്യത്തിൽ പട്ടികയിൽ പേര് ഉൾപ്പെട്ടവരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകേണ്ടത് പൊലീസാണ്. അത് കൊണ്ട് തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ല.

ടി.പി വധക്കേസ് പ്രതികളുടെ ശിക്ഷയിൽ ഇളവു നൽകാനുള്ള റിപ്പോർട്ട് ആണ് ജയിൽ സൂപ്രണ്ട് അയക്കുന്നത്. ടി.പി കേസിൽ ഹൈക്കോടതി വിധി വന്നു വെറും 8 മാസമാകുമ്പോഴാണിതെന്നു ഓർക്കണം. പ്രതികൾക്ക് ഒരു ഇളവും നൽകാൻ പാടില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഹൈക്കോടതി ഉത്തരവിനെ പോലും വെല്ലുവിളിക്കുകയാണു സർക്കാർ. മുഖ്യമന്ത്രിയുടെയോ ആഭ്യന്തര വകുപ്പിന്റെയോ സമ്മതമില്ലാതെ ജയിൽ സൂപ്രണ്ട് ഇത്തരത്തിലൊരു റിപ്പോർട്ട് നൽകില്ല. 10 പ്രതികൾ ഇപ്പോൾ പരോളിലാണ്. ജയിലിൽ കിടന്നതിനെക്കാൾ കൂടുതൽ ഇവരൊക്കെ പുറത്തായിരുന്നു എന്ന് കെ കെ രാമ പറഞ്ഞതും ഈ സാഹചര്യത്തിലാണ്.

ടി.പി വധക്കേസിലെ 3 പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം കേരളത്തോടും ജനത്തോടുമുള്ള നഗ്നമായ വെല്ലുവിളി തന്നെയാണ്.. ഈ ക്രിമിനലുകൾക്ക് പരോൾ നൽകുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ടു നിയമസഭയിൽ കെ.കെ.രമ ചോദിച്ച ചോദ്യങ്ങൾക്ക് 5 മാസമായിട്ടും പിണറായി സർക്കാർ ഉത്തരം നൽകിയിട്ടില്ല എന്നതും ഇതോടപ്പം ജനം ചേർത്ത് വായിക്കേണ്ടതാണ്. ‘ടി.പി വധ കേസ് പ്രതികൾക്ക് ഫൈവ് സ്റ്റാർ സൗകര്യങ്ങളാണു ജയിലിൽ കൊടുത്തിട്ടുള്ളത്. ഇഷ്ട ഭക്ഷണവും മദ്യവും ഉൾപ്പെടെ എത്തിച്ചുനൽകുന്നു. ജയിലിൽ കിടന്നുകൊണ്ടു തന്നെ ക്വട്ടേഷൻ എടുക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനുമുള്ള അവസരം പൊലീസും ജയിൽ അധികൃതരും ചെയ്തു കൊടുക്കുന്നുണ്ട്’ എന്ന്പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞിരിക്കുന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാണ്.

ഹൈക്കോടതി വിധി പോലും മറികടന്ന് കേരളത്തിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പിണറായി സർക്കാർ വിട്ടയയ്ക്കാൻ നടത്തിയ നീക്കം, കേസിലെ ചില പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായ തോടെയാണ് പുറം ലോകം അറിയുന്നത്.. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കു ശിക്ഷായിളവു നൽകാനാണ് നീക്കം നടന്നത്.. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണു ജയിൽ സൂപ്രണ്ട് ഇതിനായി നീക്കങ്ങൾ നടത്തിയിരിക്കുന്നത്. എന്നാൽ പോലീസ് നല്ല അഭിപ്രായം രേഖപ്പെടുത്തിയാലും അന്തിമ തീരുമാനമെടുക്കേണ്ട ജയിൽ ഉപദേശക സമിതിക്കു കോടതി നിർദേശത്തിനു വിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.

പ്രതികളുടെ ശിക്ഷായിളവ് സംബന്ധിച്ചു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറഞ്ഞിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാനും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ 59 പ്രതികളെയാണ് മൊത്തം വിട്ടയയ്ക്കാൻ ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്.

ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് പിണറായി സർക്കാർ അനധികൃതമായി വിട്ടയയ്ക്കാൻ ശ്രമിച്ചത്. 20 വർഷം വരെ പ്രതികൾക്കു ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണിത്. ശിക്ഷയിളവ് സംബന്ധിച്ച പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി ശിക്ഷ വർധിപ്പിക്കുകയാണുണ്ടായത്. ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പിണറായി സർക്കാർ ആസൂത്രിതമായി പരോൾ നൽകിയതിലും ദുരൂഹത ഉണ്ട്.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

22 hours ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

1 day ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

1 day ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

1 day ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

2 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

2 days ago