Kerala

‘പിണറായി വിജയൻ ഒരു സഖാവല്ല, കമ്മ്യൂണിസ്റ്റുകാരൻ മരിച്ചു’, മുഖ്യമന്ത്രി പിണറായി വിജയനെ ഊതി വീർപ്പിച്ച ഡോക്യുമെന്ററി ഒടുവിൽ സംവിധായകൻ തന്നെ പിൻവലിച്ചു

തൃശൂർ . ‘പിണറായി വിജയൻ ഒരു സഖാവല്ല, ഒരു സഖാവായി കാണാനാകില്ല. അങ്ങനെ പൊടിപ്പും തൊങ്ങലും വേണ്ട’ മുഖ്യമന്ത്രി പിണറായി വിജയയെ ഊതി വീർപ്പിച്ച ഡോക്യുമെന്ററി ഒടുവിൽ സംവിധായകൻ തന്നെ പിൻവലിച്ചു. യുട്യൂബിലൂടെ പുറത്തിറക്കിയ ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ കെ ആർ സുഭാഷ് പിൻവലിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാരൻ എന്താണെന്ന് യുവതലമുറ അറിഞ്ഞിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് താൻ ഡോക്യുമെന്ററി നിർമിച്ചതെന്നും എന്നാൽ പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണ് ഡോക്യുമെന്ററി പിൻവലിക്കാൻ കാരണമായതെന്നും സുഭാഷ് വ്യക്തമാക്കുന്നു. യുട്യൂബിൽ നിന്ന് പിൻവലിച്ച ഡോക്യുമെന്ററിക്ക് 75 ലക്ഷത്തിലേറെ വ്യൂസ് ആണ് ലഭിചോരുന്നത്.

പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ 2016 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആണ് ഈ ഡോക്യുമെന്ററി നിർമിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരൻ മരിച്ചുകഴിഞ്ഞാൽ പിന്നെ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്ക് പ്രസക്തിയില്ല. എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി നിർമിച്ചത്. പ്രൊഫസർ എം കെ സാനുവാണ് പ്രകാശനം നിർവഹിച്ചത്. 32 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ അന്നത്തെ സംവിധായകൻ മന്ത്രി പി രാജീവ് ആയിരുന്നുവെന്നും കെ ആർ സുഭാഷ് പറഞ്ഞിരിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കൺവീനർക്കുമെതിരെ സംസ്ഥാന, ജില്ലാകമ്മിറ്റികളിൽ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ഭൂരിഭാഗം ജില്ലാകമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിക്കും പ്രവർത്തനശൈലിക്കും അതിന് കുടപിടിക്കുന്ന സംസ്ഥാന സെക്രട്ടറിക്കുമെതിരെ അതിരൂക്ഷ ആക്രമണമാണുണ്ടായത്.

പാർട്ടിയിലും സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കരുതിയിരുന്ന അപ്രമാദിത്വം നഷ്ടമായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ അഭിപ്രായപ്പെടുന്നത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി കാൽ നൂറ്റാണ്ടിനുശേഷം പാർട്ടിയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പടെ ഉള്ള നേതാക്കൾകൃത്യമായ മറുപടി പോലും പറയാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഈ ചോദ്യംചെയ്യൽ ശേഷി ശുഭ സൂചകമായി അണികൾ കാണുന്നു എന്നതാണ് സി പി എമ്മിനെ ഞെട്ടിച്ചിരിക്കുന്നത്. ഇ.പി.ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വികാരവും പാർട്ടിയിൽ ശക്തമായി ഉയർന്നിരിക്കുമ്പോഴാണിത്.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

5 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

6 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

6 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

6 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

6 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

6 days ago