Connect with us

Hi, what are you looking for?

Kerala

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത് സിപിഐയുടെ കാര്യമല്ലെന്നും ബിനോയ് വിശ്വം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരുപാടു മനുഷ്യരുടെ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ കീഴിൽ അധോലോക സംസ്കാരം വളരാൻ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഎമ്മിനും ഉണ്ടാകണം. പരാമർശങ്ങൾ രൂക്ഷമായ വിമർശനമല്ല. ഏറ്റവും സൗമ്യമായതും ഉചിതമായതുമായ ഭാഷയിലാണ് പറഞ്ഞത്’’ – ബിനോയ് വിശ്വം വ്യക്തമാക്കി.

‘കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞത്. സ്വർണം പൊട്ടിക്കലിന്റെ കഥകൾ വരുന്നു, അധോലോക സംസ്കാരം വരുന്നു. കയ്യൂരും കരിവെള്ളൂരിലും ഒഞ്ചിയത്തും ഒരുപാടുപേർ ചോരകൊടുത്തുണ്ടാക്കിയ പാർട്ടിയാണ്. അധോലോക സംസ്കാരം പാടില്ലെന്ന നിലപാട് സിപിഐക്കുമുണ്ട് സിപിഎമ്മിനുമുണ്ട്’ – ബിനോയ് വിശ്വം പറഞ്ഞു.

‘ എൽഡിഎഫ് ശക്തിപ്പെട്ടേ തീരു. എൽഡിഎഫിനുമേൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു മുന്നോട്ടുപോയേ പറ്റൂ. കമ്യൂണിസ്റ്റ് പാർട്ടിക്കു ശക്തമായ രാഷ്ട്രീയമുണ്ട്. അത് എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിനെ ശക്തിപ്പെടുത്താ ൻവേണ്ടി അതിനാവശ്യമായ തിരുത്തലിനുവേണ്ടി സിപിഐയും സിപിഎമ്മുമെല്ലാം ശ്രമിക്കുമ്പോൾ അതേക്കുറിച്ച് ഏറ്റവും വ്യക്തമായ കാഴ്ചപ്പാട് സിപിഐ പറഞ്ഞുവെന്നേ ഉള്ളൂ. ഞാൻ ആരെക്കുറിച്ചും പറഞ്ഞിട്ടില്ല.സ്വർണം പൊട്ടിക്കലിന്റെ കഥകൾ, അധോലോക അഴിഞ്ഞാട്ടങ്ങൾ എന്നിവ ചെങ്കൊടിയുടെ മറവിലല്ല. ‘ ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ എൽഡിഎഫ് വിട്ടുവരണമെന്ന എം.എം. ഹസന്റെ പ്രസ്താവനയെ ചിരിച്ചുകൊണ്ടു തള്ളുകയാണെന്നു ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയുടെ നയങ്ങൾ തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസ് ആണ്. എല്ലാ നിരീക്ഷണങ്ങളും ചർച്ചയ്ക്കു വയ്ക്കാനുള്ള അവകാശം എല്ലാ പ്രതിനിധികൾക്കുമുണ്ട്. തിരുത്താനുള്ളത് തിരുത്തും. കേരളം കണ്ട മികച്ച മുഖ്യമന്ത്രി അച്യുതമേനോൻ ആണെന്നാണ് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നത്. അതിന്റെ അർഥം പിണറായി വിജയൻ മോശക്കാരൻ എന്നല്ല – ബിനോയ് വിശ്വം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...