Crime,

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും ഗതി മാറ്റാം. ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി റിയാസും ചേർന്ന് തകർത്ത് പണിയെടുത്ത് ഓടയുടെ ഗതി മാറ്റിയ കഥയുടെ ക്ലൈമാക്സ് എങ്ങനെ ആയിരുന്നു എന്ന് കേരളം ഒന്ന് അറിയണം.

കൊടുമൺ മന്ത്രി വീണാ ജോർജിന്റെ നാടാണ്. സ്വർണഭൂമി എന്നാണ് കൊടുമണ്ണിനെ പൊതുവെ പറയുന്നത്. തമിഴിൽ അതാണ് അർത്ഥം. കൊടുമണ്ണ് എന്ന വാക്കിന് തമിഴിൽ സ്വർണം എന്നൊരു അർത്ഥമുണ്ട്. കൊടുമണ്ണ് അങ്ങനെ സ്വർണം വിളയുന്ന മണ്ണ് ആയി. കൊടുമണ്ണിന് സമീപം ചന്ദനപ്പള്ളിയിൽ പൊന്നെടുത്താംകുഴി എന്നൊരു സ്ഥലവും ഉണ്ട്. ആ പ്രദേശത്തെ പഞ്ചാരമണലിൽ നിന്ന് സ്വർണം കുഴിച്ചെടുത്തു വന്നിരുന്നതായി പഴമക്കാരും പറയുന്നുണ്ട്. സംഭവം സ്വർണത്തിന്റെ കാര്യത്തിൽ ഇങ്ങനെ ഒക്കെ ആണെന്നലും ഇന്ന് കൊടുമണ്ണ് അറിയപ്പെടുന്നത് മന്ത്രി വീണാ ജോർജിന്റെ നാട് എന്ന നിലയിലാണ്. സി പി എം പത്രവും പാർട്ടിയുടെ ആടുതല്ലികളും ആണ് ഇതിനു കാരണമായത്.

വീണാ ജോർജ് ജനിച്ചത് പത്തനംതിട്ട മൈലപ്രയാണെങ്കിലും ജോർജ് ജോസഫ് കല്യാണം കഴിച്ച് കൊടുമണ്ണിലേക്ക് കൊണ്ടുപോവുകയാണ് ഉണ്ടായത്. കൊടുമണ്ണിന്റെ മരുമകളായി അങ്ങനെ മന്ത്രി വീണ വാഴാനെത്തുകയായിരുന്നു. വികസനമാണല്ലോ നാടിന്റെ ആവശ്യം എന്നതിനാൽ ആർക്കും ആദ്യമൊന്നും എതിർ അഭിപ്രായങ്ങളും ഉണ്ടായിരുന്നില്ല. കൊടുമണ്ണിന്റെ സ്വന്തം എം.എൽ.എ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. അങ്ങനെ രണ്ടു ക്യാബിനറ്റ് റാങ്കുകാരുടെ നാട് കൂടി ആവുകയായിരുന്നു കൊടുമണ്ണ് എന്നും പറയണം. ഇതിനിടെയാണ് വികസനത്തിൽ നാഴികക്കല്ലായി കൊടുമണ്ണിൽ ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം പണിയുന്നത്. മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് മുന്നിൽ നിന്നായിരുന്നു ഇതിന്റെ നിർമാണം പൂർത്തിയാക്കുന്നത്. അതിന് ഇ.എം.എസ് സ്റ്റേഡിയം എന്നാണ് പേരിട്ടത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നാട് ഉത്സവമാക്കുകയായിരുന്നു. സ്റ്റേഡിയം നിർമ്മാണത്തിൽ ചിറ്റയം ഗോപാകുമാറിന്റെയും വീണാ ജോർജിന്റെയും സംഭാവനകളെ നാട് വാനോളം പുകഴ്ത്തുകയും ഉണ്ടായി.

ഇതിനിടെയാണ് ഗതികെട്ട ഒരു ഓടയുടെ വരവ് ഉണ്ടാവുന്നത്. തകർന്നു കിടന്ന ഏഴംകുളം – കൈപ്പട്ടൂർ റോഡ് ഉന്നതനിലവാരത്തിൽ വികസിപ്പിക്കുന്നതിന് ചിറ്റയം ഗോപകുമാർ ശ്രമിക്കുകയായിരുന്നു. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിലൂടെയാണ് റോഡ് പോകുന്നത്. സ്റ്റേഡിയത്തിന് ഏതാനും മീറ്റർ അകലെയാണ് കൊടുമൺ ജംഗ്ഷനെങ്കിലും, സ്റ്റേഡിയം നിർമ്മിക്കുമ്പോൾ ചുറ്റുപാടും വികസിക്കുമെന്നാണല്ലോ നാട്ടുനടപ്പ്. മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന് സ്റ്റേഡിയത്തിന് മുന്നിൽ കുറച്ചു സ്ഥലമുണ്ട്. അവിടെ അദ്ദേഹം ഒരു ഷോപ്പിംഗ് കോംപ്ളക്സ് പണിഞ്ഞതിൽ തെറ്റൊന്നും പറയാൻ പറ്റില്ല. ബാങ്കും ബിസിനസ് സംരംഭങ്ങളുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടെയാണ് റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിർമാണത്തിന് അലൈൻമെന്റ് നടത്തുന്നത്.

ജോർജിന്റെ കെട്ടിടത്തിന് മുന്നിൽ എത്തിയപ്പോൾ ഓട യുടെ ഗതി തന്നെ മാറി പ്പോയി. മന്ത്രി വീണയുടെ പുഞ്ചിരിക്കായി ഓട വളഞ്ഞ് റോഡിലേക്ക് അങ്ങ് ഇറങ്ങി. തെമ്മാടിത്തരം മാത്രമല്ല, തറ ചെറ്റത്തരം ആണ് അവിടെ നടന്നത്. ആ വഴി പോകുന്നവർക്ക് എല്ലാം മന്ത്രി വീണ ജോർജിന്റെ തറ പണി നേരിൽ കാണാം. അസാധാരണമായ ഒരു പ്രതിഭാസം ഭാര്യ വീണ ജോർജിന്റെ സഹായത്തോടെ മന്ത്രി ഭർത്താവു നടത്തിയിരിക്കുന്നത് കണ്ടു ഞെട്ടി പ്പോവുകയായിരുന്നു അപ്പോൾ ജനം. ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ ഓട എന്തുകൊണ്ട് റോഡിലേക്ക് വളഞ്ഞു നിരന്നിറങ്ങി എന്നതാണ് ജനത്തിന് മനസിലാക്കാൻ കഴിയാതെ പോയത്. തിരഞ്ഞെടുപ്പുകളിൽ സി.പി.എം എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തതു പോലെ വല്ലാത്തോരു ഉത്തരം മുട്ടി വിഷയമായി പിന്നീട് ഇത് മാറുകയായിരുന്നു.

നേരെ പണിയേണ്ട ഓട റോഡിലേക്ക് നിരന്നിറക്കി നിർമ്മിച്ചതാണ് പ്രശ്നമായത്. ഓട ഗതി മാറ്റിയതിനെത്തിരെ കോൺഗ്രസുകാർ ആദ്യം രംഗത്ത് വന്നു. ഇതിനിടെ വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്റെ ഇടപെടൽ ഉണ്ടായി. പഞ്ചായത്ത് ഭരണം സി.പി.എമ്മിനാണ്. ശ്രീധരൻ പ്രസിഡന്റ് പഴയ കമ്മ്യൂണിസ്റ്റുകാരനും ആണ്. പുതിയ കമ്മ്യൂണിസത്തിന്റെ രീതികൾ പഠിച്ചിട്ടില്ലാത്ത അദ്ദേഹം മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ അലൈൻമെന്റ് മാറ്റി എന്ന് തുറന്നടിക്കുകയും ഉണ്ടായി.

നാട്ടിൽ നല്ലതു നടക്കണമെന്ന ശുദ്ധമനസുകൊണ്ട് പ്രസിഡന്റ് ശ്രീധരൻ അറിയാതെ പറഞ്ഞുപോയതാണ്. ശ്രീധരന്റെ കൂരമ്പു ചെന്ന് കൊണ്ടത് പാർട്ടിക്കും മന്ത്രി വീണയുടെ നെഞ്ചത്തും ആയിരുന്നു. സി.പി.എം ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്രീധരന് മറുപടി നൽകാൻ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മുണ്ട് മടക്കിക്കുത്തി പിന്നെ രംഗത്തിറങ്ങി. ‘മന്ത്രി ഭർത്താവ് അനധികൃതമായി ഒന്നിലും ഇടപെട്ടില്ലെന്നും റോഡ് പണി ശരിയായ നിലയിലാണ് നടക്കുന്നതെന്നും പാർട്ടി സെക്രട്ടറി സെക്രട്ടറി നയം വ്യക്തമാക്കി ശ്രീധരന് ഉച്ചിക്ക് അടി കൊടുക്കുന്നതാണ് പിന്നീട് കേരളം കാണുന്നത്.. പാർട്ടി സെക്രട്ടറി നൽകിയ ധൈര്യം മന്ത്രി ഭർത്താവിന് പിടിവള്ളിയായി. വിവാദ സ്ഥലത്ത് കോൺഗ്രസ് അപ്പോൾ കൊടി കുത്തി. പിന്നീട് ജില്ലാ കളക്ടരുടെ ഇടപെടൽ ഉണ്ടായി.

ഓടയുടെ അലൈൻമെന്റ് വീണ്ടും പരിശോധിക്കാൻ സർവെ വകുപ്പിനോട് നിർദേശമുണ്ടായി. സർവേക്കാർ ഒരറ്റത്തു നിന്ന് ചരട് പിടിച്ച് അളന്നു വരുന്നതിനിടെ ജോർജ് ജോസഫ് തന്റെ സ്ഥലം സ്വന്തമായി അളുന്നു. അപ്പുറത്തുള്ള കേൺഗ്രസ് ഓഫീസ് പുറമ്പോക്കിലാണെന്ന് സ്ഥാപിക്കാൻ ജോർജ് അവിടെക്കയറി അളക്കാൻ ശ്രമിച്ചത് കോൺഗ്രസുകാർ ചെറുക്കുന്ന സംഭവവും ഉണ്ടായി. ഇതോടെ കുറ്റിയും കോലുമായി ജോർജും അളവുകാരനും തിരിഞ്ഞു പോലും നോക്കാതെ കണ്ഠം വഴി പിന്നെ ഓടി. പ്രശ്നം രൂക്ഷമായതോടെ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സ്ഥലം എം.എൽ.എ ചിറ്റയം ഗോപകുമാർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഒരു കത്തു നൽകി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തുടർന്ന് യോഗം നടന്നു. തർക്കസ്ഥലത്തെ ഓട ഒഴിവാക്കി പണി തുടരാനും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനും മന്ത്രിയുടെ തരികിട നിർദേശമുണ്ടായി.

പ്രശ്നങ്ങൾ ഒരു വിധം ശാന്തമാകുമ്പോഴാണ് നഞ്ച് കലക്കുന്ന പോലെ പോലീസിന്റെ വരവ്. വൻ സന്നാഹത്തോടെയെത്തിയ പൊലീസ് ഓടയിൽ കോൺഗ്രസ് നാട്ടിയ കൊടി പിഴുതുമാറ്റി പിണറായിയുടെ ധാർഷ്ട്യം എന്തെന്ന് ജനത്തിന് മുന്നിൽ തുറന്നു കാട്ടി. തർക്ക സ്ഥലത്ത് റോഡിലേക്ക് വളച്ച ഓട പണി തുടരാൻ തൊഴിലാളികൾക്ക് നിർദേശം നൽകി. തടയാൻ ചെന്ന കോൺഗ്രസുകാരെ കയ്യോടെ പൊക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കസേരകൾ ഇട്ടു ഇരുത്തി ഓടയുടെ പണിനടത്തി. തർക്ക സ്ഥലത്ത് ഓട പണി പൂർത്തിയാക്കി രാത്രിയോടെ നേതാക്കളെ പോലീസ് വിട്ടയക്കുന്നതാണ് പിന്നീട് നടന്നത്.

മന്ത്രി റിയാസിന്റെ അദ്ധ്യക്ഷതയിൽ എന്തിനാണ് യോഗം ചേർന്നതെന്നാണ് നാട്ടുകാർ ഇപ്പോൾ ചോദിക്കുന്നത്. ചിറ്റയം ഗോപകുമാർ എപ്പോൾ വേണേലും പൊട്ടിത്തെറിക്കാനുള്ള അവസ്ഥയിലാണ്. മന്ത്രി വീണയ്ക്കെതിരെ നേരത്തെ പരസ്യമായി പ്രതികരിച്ചതിന്റെ പൊല്ലാപ്പ് മറക്കാൻ ചിറ്റയതിനു ഇതുവരെ കഴിഞ്ഞിട്ടില്ല. തന്നെ അറിയിക്കാതെ വീണാജോർജ് തന്റെ മണ്ഡലത്തിൽ പരിപാടി നടത്തി പോകുന്നതിലെ അമർഷം ഇന്നും മനസ്സിൽ സൂക്ഷിച്ചു വെച്ചിരിക്കുയാണ് ചിറ്റയം.. സത്യം പറഞ്ഞാൽ ഓട വിവാദത്തിൽ അട്ടിമറി നടത്തിയത് മന്ത്രി റിയാസ് തന്നെയാണ്.

crime-administrator

Recent Posts

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

3 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

3 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

3 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

4 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

4 days ago

‘പിണറായി വിജയൻ ഒരു സഖാവല്ല, കമ്മ്യൂണിസ്റ്റുകാരൻ മരിച്ചു’, മുഖ്യമന്ത്രി പിണറായി വിജയനെ ഊതി വീർപ്പിച്ച ഡോക്യുമെന്ററി ഒടുവിൽ സംവിധായകൻ തന്നെ പിൻവലിച്ചു

തൃശൂർ . 'പിണറായി വിജയൻ ഒരു സഖാവല്ല, ഒരു സഖാവായി കാണാനാകില്ല. അങ്ങനെ പൊടിപ്പും തൊങ്ങലും വേണ്ട' മുഖ്യമന്ത്രി പിണറായി…

4 days ago